Latest NewsNewsIndia

ദേശീയഗാനത്തോട് അനാദരവ്: മുഖ്യമന്ത്രിയായാലും നടപടിയെടുക്കാന്‍ അനുമതി തേടേണ്ട, മമത ബാനര്‍ജിക്കെതിരെ മുംബൈ ഹൈക്കോടതി

മുംബൈ: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് മാര്‍ച്ച് 2ന് ഹാജരാവാന്‍ മുംബൈ ഹൈക്കോടതി. ഡിസംബറില്‍ മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതാണ് മമതയ്‌ക്കെതിരെയുള്ള കേസ്.

‘പ്രതി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാണെങ്കിലും മുംബൈയില്‍ നടന്ന പരിപാടിയില്‍ അവര്‍ തന്റെ ഔദ്യോഗിക പദവി കൈകാര്യം ചെയ്തതില്‍ പിഴവ് സംഭവിച്ചു. പ്രതിയുടെ ഈ പ്രവൃത്തി അവരുടെ പദവിക്ക് ചേര്‍ന്നതല്ല. അതിനാല്‍ പ്രതിക്കെതിരെ നിയമ നടപടി തുടരുന്നതിന് ഒരു അനുമതി ആവശ്യമില്ല.’ കോടതി വ്യക്തമാക്കി.

മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ

പരാതിക്കാരന്‍ നല്‍കിയ ഡിവിഡിയിലെ വീഡിയോ ക്ലിപ്പ്, യൂട്യൂബിലെ വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍ നിന്ന് മമത ദേശീയഗാനം ആലപിക്കുന്നതിനിടെ പെട്ടെന്ന് വേദി വിട്ടുപോയെന്ന് വ്യക്തമായാതായി കോടതി പറഞ്ഞു. 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ടിലെ സെക്ഷന്‍ 3 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് മമത ചെയ്തിരിക്കുന്നതെന്ന് ഇത് തെളിയിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മമത ബാനര്‍ജി ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് മുംബൈ ബിജെപി യൂണിറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്തയാണ് പരാതിയുമായി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മമതയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിവേകാനന്ദ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button