KeralaLatest NewsNews

ഒരേ ടീം തന്നെ സൗന്ദര്യ വൽക്കരണം നടത്തുന്നത് ഭയങ്കര ബോറാണ്: ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് കത്തുമായി സന്തോഷ്‌ കീഴാറ്റൂർ

കലാസംവിധായകരുടെ സർഗ്ഗാത്മകമായ കഴിവ് എടുത്തു പറയേണ്ടതാണ്

ടൂറിസത്തിന്റെ ഭാഗമായി സൗന്ദര്യ വൽക്കരണം ഇത്രയും നാൾ ഒരെ ടീം തന്നെ ചെയ്യുന്നത്
ഭയങ്കരം ബോറാണെന്നും സിനിമയിലെ ആർട്ട് ഡയറക്ടർ ശ്രീ.സാബുസിറിൽ ,സന്തോഷ് രാമൻ ,ഗൊകുൽ ദസ്‌ ,മോഹൻ ദാസ് ,മനു ജഗത് തുടങ്ങിയവർക്ക് അവസരം നൽകണമെന്ന ആവശ്യവുമായി നടൻ സന്തോഷ്‌ കീഴാറ്റൂർ. ടൂറിസം വകുപ്പ് മന്ത്രിയ്ക്കാണ് നടന്റെ കത്ത്.

read also: കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാന്‍ പോകണം: കേരള പോലീസിനോട് രശ്മി ആര്‍ നായര്‍ പറയുന്നു

സന്തോഷ്‌ കീഴാറ്റൂർ പങ്കുവച്ച കുറിപ്പ്

ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്,

ടൂറിസത്തിന്റെ ഭാഗമായി സൗന്ദര്യ വൽക്കരണം ഇത്രയും നാൾ ഒരെ ടീം തന്നെ ചെയ്യുന്നത്
ഭയങ്കരം ബോറാണ് സർ അവരുടെ work Interlock വിരിക്കലും irumbinte ബെഞ്ച് or cement bench ഉണ്ടാക്കലും ആണ് പലസ്ഥലത്തും കണ്ടു വരുന്നത് .

ഒരു സിനിമയിലെ ലോക്കേഷനെ പ്രേക്ഷകർക്ക് അത്ഭുത പെടുത്തുന്ന രീതിയിൽ ഒരുക്കി എടുക്കുന്നതിനു കലാസംവിധായകരുടെ സർഗ്ഗാത്മകമായ കഴിവ് എടുത്തു പറയേണ്ടതാണ്
നമ്മുടെ മലയാളത്തിന്റെ അഭിമാനങ്ങളായ ART DIRECTORS ശ്രീ.സാബുസിറിൽ ,സന്തോഷ് രാമൻ ,ഗൊകുൽ ദസ്‌ ,മോഹൻ ദാസ് ,മനു ജഗത്, ജോസഫ്നെല്ലിക്കൽ ,ബംഗ്‌ളാൻ ,അജയൻ മാങ്ങാട് ,ഷാജി നടുവിൽ ,Dileep …..Etc

പ്രതിഭ ധനരായ നിരവധിപേർ ഉണ്ട് …. സിനിമയ്ക്ക് art direction ചെയ്യുന്നവരുടെ prathekatha അവർ ആർക്കിടെക്റ്റും ആണ് എന്നതാണ് ഇവരെയൊക്കെ സർക്കാർ കേന്ദ്രങ്ങൾ ഉപയോഗ പെടുത്തിയാൽ നമ്മുടെ നാട് എത്ര സുന്ദരമാവും കാലങ്ങളായി കാണുന്ന ഡിസൈനിൽ നിന്നും ഒരു മോക്ഷം നമ്മുടെ നാടിനു കിട്ടാൻ ഒരുപാടു നല്ല designers ,shilpikal ,ചിത്രകാരൻമാർ നമ്മുടെ നാട്ടിൽ ഉണ്ട് sir അവരുടെയൊക്കെ സഹായം അങ്ങയുടെ വകുപ്പ് ഉപയോഗപ്പെടുത്തണം

സ്നേഹത്തോടെ
സന്തോഷ്‌കീഴാറ്റൂര്

shortlink

Related Articles

Post Your Comments

Related Articles


Back to top button