AlappuzhaKeralaNattuvarthaLatest NewsNews

വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽപന : കേസിലെ മൂന്നാം പ്രതി പിടിയിൽ

ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൾ വാഹിദാണ് (46) പൊലീസ് പിടിയിലായത്

കായംകുളം: വാടകക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിൽക്കുന്ന കേസിൽ മൂന്നാം പ്രതി പിടിയിൽ. ചേരാവള്ളി സിയാദ് മൻസിലിൽ അബ്ദുൾ വാഹിദാണ് (46) പൊലീസ് പിടിയിലായത്.

കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്യാസ് കുഞ്ഞിന്‍റെ ക്വാളിസ് വാഹനം വാടകക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുള്ള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്.

Read Also : ‘യുഎസ് ഇന്ത്യക്കൊപ്പം’ : ചൈന സൈനികനെ ഒളിമ്പിക്സ് ദീപശിഖാവാഹകനാക്കിയതിൽ പ്രതിഷേധവുമായി അമേരിക്ക

രണ്ടാം പ്രതി ചേരാവള്ളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് നേരത്തേ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ കായംകുളം എം.എസ്.എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്.

ഇത്തരത്തിലുള്ള റാക്കറ്റിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button