ThiruvananthapuramNattuvarthaLatest NewsKeralaNews

കാരണഭൂതനായ സെഖാവിന് അഭിവാദ്യങ്ങള്‍: പ്രവാസികളുടെ ക്വാറന്റീന്‍ ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം

പ്രവാസികളുടെ ക്വാറന്റീന്‍ ഒഴിവാക്കിയതിനെ പരിഹസിച്ച് വിടി ബല്‍റാം. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുന്നതിന് വേണ്ടിയാണ്‌ ഇതെന്ന് വി.ടി ബെൽറാം പരോക്ഷമായി പറഞ്ഞു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അദ്ദേഹം എതിർപ്പ് അറിയിച്ചത്.

രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർടിപിസിആർ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദേശവും കോവിഡ് അവലോകന യോഗം അംഗീകരിച്ചിരുന്നു.

വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button