CricketLatest NewsNewsSports

IPL Auction 2022 – പിഎസ്എല്ലിൽ ടീമിനെ ഉപേക്ഷിച്ച് ആന്‍ഡി ഫ്ലവർ ഇന്ത്യയിലേക്ക്

കറാച്ചി: പിഎസ്എല്ലിൽ മുള്‍ട്ടാന്‍ സുല്‍ത്താന്റെ പരിശീകലനായ സിംബാബ്‌വേയുടെ ഇതിഹാസതാരം ആന്‍ഡി ഫ്ലവർ ലീഗിന്റെ പകുതിയ്ക്ക് വെച്ച് ടീമിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്. 2022 ഐപിഎല്‍ മെഗാലേലത്തില്‍ പങ്കെടുക്കാന്‍ താരം ഇന്ത്യയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. സ്വന്തം ടീം അപരാജിതരായി മൂന്നേറുമ്പോഴാണ് താരം ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ ടീമിന്റെ കാര്യത്തിനായി ഇന്ത്യയിലേക്ക് വരുന്നത്.

അതേസമയം, ഐപിഎൽ 2022 ലേലം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങുന്ന ആന്‍ഡി ഫ്ലവർ മാര്‍ച്ചില്‍ ലക്‌നൗ ടീമിനൊപ്പം ചേരും. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പരിശീലകനായിരുന്ന ആന്‍ഡിയെ ഇത്തവണ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനായി നിയമിച്ചിരുന്നു. ഫെബ്രുവരി 12, 13 തീയതികളില്‍ ബംഗലുരുവിലാണ് ലേലം.

Read Also:- കിഡ്നിസ്റ്റോണിനെ അകറ്റാൻ കിവിപ്പഴം

17 കോടിയ്ക്ക് കെഎല്‍ രാഹുലിനെ ടീമില്‍ എടുത്ത ലക്‌നൗ 9.2 കോടിയ്ക്ക് മാര്‍ക്കസ് സ്‌റ്റോയിനിസിനെയും നാലു കോടിയ്ക്ക് രവി ബിഷ്‌ണോയിയെയും ടീമില്‍ എടുത്തിട്ടുണ്ട്. ലക്‌നൗവിന്റെ പരിശീലകനാകാന്‍ അവസരം കിട്ടിയതിൽ സന്തോഷവാനാണ് താനെന്ന് ആന്‍ഡി ഫ്ലവർ പറയുന്നു. അതേസമയം, ആന്‍ഡി ഫ്ലവർ ഐപിഎൽ ലേലത്തിന് ശേഷം ഫെബ്രുവരി 13ന് തിരിച്ചെത്തുമെന്നും മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button