Latest NewsKeralaNews

സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ: ഗ്രാമിന് 15 രൂപ ഉയർന്നു

22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് ഇന്നത്തെ വില 4555 രൂപയാണ്. ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണവില 4540 രൂപയായിരുന്നു.

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വർദ്ധിച്ചു. ഇന്ന് ഒരു ഗ്രാമിന്റെ വില 15 രൂപ ഉയർന്നു. അതോടെ ഒരു പവന്റെ വിലയിൽ 120 രൂപയുടെ വർദ്ധനവുണ്ടായി.

Also read: ഭാവിയിൽ വരുന്നത് കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് ഇന്നത്തെ വില 4555 രൂപയാണ്. ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണവില 4540 രൂപയായിരുന്നു. ഇതോടെ ഒരു പവന്റെ സ്വർണവിലയും വർദ്ധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 36,320 രൂപ ആയിരുന്നു. ഇന്ന് ഒരു പവന്റെ വില 36440 രൂപയാണ്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വിപണനം നടക്കുന്നത്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന്റെ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയുടെ വർദ്ധനവാണ് ഈ വിഭാഗത്തിൽ ഇന്ന് ഉണ്ടായത്. ഇന്നലെ 3750 രൂപയായിരുന്ന ഈ വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 3765 രൂപയായാണ് വർദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന്റെ വില 36,120 രൂപ ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button