Latest NewsNewsWomenFashionBeauty & StyleLife StyleHealth & Fitness

മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ കിടിലൻ ഫേസ് പാക്കുകള്‍

മുഖക്കുരു പോയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരത്തിലുള്ള മുഖത്തെ കറുത്ത പാടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇപ്പോഴിതാ മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് താഴെ പറയുന്നത്.

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

Read Also  :  ‘മഷൂറ ഗർഭിണിയായാൽ നിങ്ങളെ അറിയിക്കും, സന്തോഷമുള്ള കാര്യമല്ലേ’: ബഷീർ ബഷി പറയുന്നു

വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാല്‍ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

കറ്റാർവാഴ ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

Read Also  :  സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള എന്‍എസ്ജി കമാന്‍ഡോ സേന ചുവടുമാറ്റുന്നു, ഇനി ആഭ്യന്തര സുരക്ഷ

മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി ഒരു പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button