Latest News

‘പിഴച്ചാൽ യുപി കേരളമോ ബംഗാളോ ആയി മാറും’ : വോട്ടർമാർക്ക് മുന്നറിയിപ്പു നൽകി യോഗി ആദിത്യനാഥ്

ലക്നൗ: വോട്ടർമാർക്ക് പിഴവ് സംഭവിച്ചാൽ യു.പി കേരളമോ ബംഗാളോ കശ്മീരോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ്. യു.പിയിൽ ആദ്യഘട്ട പോളിംഗ് നടക്കുന്നതിനിടയിൽ വോട്ടർമാർക്ക് മുന്നറിയിപ്പു നൽകുകയായിരുന്നു അദ്ദേഹം. ഭയമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഈ വീഡിയോ ഉത്തർപ്രദേശ് ബിജെപിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ അഞ്ചുവർഷം, സംസ്ഥാനത്ത്‌ പല അത്ഭുതങ്ങളും നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ എനിക്ക് വോട്ടു നൽകിയാൽ, കഴിഞ്ഞ അഞ്ചുവർഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാണ് ലഭിക്കുന്നതെന്ന് യോഗി വ്യക്തമാക്കി. വോട്ടർമാർക്ക് പിഴവ് സംഭവിച്ചാൽ യു.പി, കേരളമോ ബംഗാളോ കശ്മിരോ ആകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

വളരെയധികം ആത്മാർത്ഥതയോടെയാണ് യു.പിയിൽ ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ പ്രവർത്തിച്ചതെന്ന് യോഗി പറഞ്ഞു. നിങ്ങൾക്കത് കാണുവാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ 50 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button