Latest NewsUAENewsInternationalGulf

ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും

ദുബായ്: ടൂറിസം, സാമ്പത്തിക എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും. യുഎഇ ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ, എസ്എംഇ സംസ്ഥാന മന്ത്രിയുമായ ഡോ അഹമ്മദ് ബെൽഹൂൾ അൽ ഫലാസിയും യുഎഇ സന്ദർശനത്തിനെത്തിയ ഇസ്രായേൽ ടൂറിസം മന്ത്രി യോയൽ റസ്വോസോവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Read Also: ‘തലപ്പാവ് ഒരു ചോയ്‌സ് ആണെങ്കിൽ എന്തുകൊണ്ട്‍ ഹിജാബ് ഒരു ചോയ്‌സ് ആകുന്നില്ല?’: സോനം കപൂർ

സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ പങ്കാളിത്തം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്നാണ് ഇസ്രയേൽ കോൺസുലേറ്റ് നൽകിയിരിക്കുന്ന വാഗ്ദാനം.

ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. കോവിഡ് പ്രതിരോധത്തിനായി സംയുക്ത ഗവേഷണങ്ങൾക്കു തുടക്കം കുറിക്കും. ഇതിനോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആരോഗ്യവിദഗ്ധർ പരസ്പരം സന്ദർശനം നടത്തുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. പുതിയ ടൂറിസം പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമുണ്ട്. 10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദം ആരംഭിക്കുന്നത്.

Read Also: എല്ലാവർക്കും ഒരു നിയമം മതി: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button