Latest NewsIndiaInternational

‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കും’ : ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം

മെൽബെൺ: സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവർത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ഇന്ത്യയും ഓസ്‌ട്രേലിയയും. വെള്ളിയാഴ്ച നടന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്നും. അപ്പോഴാണ്, കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിൽ വിശാലവും സമഗ്രവുമായ വളർച്ച ഉറപ്പാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എസ്. ജയശങ്കർ പറഞ്ഞത്. ഈ പ്രസ്താവനയ്ക്ക് മാരിസ് പെയ്ൻ പരിപൂർണ പിന്തുണ നൽകി.

ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളെ സംബന്ധിച്ചും മറ്റ് ആഗോള കാര്യങ്ങളെ സംബന്ധിച്ചും തങ്ങൾ ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുന്നതിനായും എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിച്ചു കൊണ്ട് വളർച്ചയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായും ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടേയും പൂർണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയ്നും പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. “അതിർത്തി കടന്നുള്ള ഭീകരവാദം തുടരുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങൾക്കും ഗുരുതരമായ ആശങ്കകളുണ്ട്. തീവ്രവാദ വിരുദ്ധ സഹകരണം ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പങ്കാളിത്ത ശ്രമം കൂടിയാണ് കൂടുതൽ ശക്തമാക്കാൻ പോകുന്നത്”, എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button