Latest NewsFootballNewsSports

പിഎസ്ജി വിടാനൊരുങ്ങി ഏഞ്ചല്‍ ഡി മരിയ

പാരീസ്: പിഎസ്ജി വിടാനൊരുങ്ങി അർജന്റീനിയൻ സൂപ്പർ താരം ഏഞ്ചല്‍ ഡി മരിയ. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഡി മരിയ പിഎസ്ജി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ ഡി മരിയയുമായുള്ള ഫ്രഞ്ച് ക്ലബ്ബിന്റെ കരാര്‍ പൂര്‍ത്തിയാകും.

ഫ്രീ ഏജന്റായി താരത്തിന് ക്ലബ്ബ് വിടാനാകുമെന്നിരിക്കെ അടുത്ത സീസണില്‍ ഡി മരിയ ഏത് ലീഗിൽ കളിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം, താരത്തെ ടീമില്‍ നില നിര്‍ത്താന്‍ ഡി മരിയ വാക്കാല്‍ സമ്മതം അറിയിച്ചെങ്കിലും ടീമിൽ തുടരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Read Also:- മറവിരോഗം തടയാൻ ബദാം…

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2015ല്‍ പിഎസ്ജിയില്‍ എത്തിയ ഡി മരിയ ക്ലബിനൊപ്പം നാല് ഫ്രഞ്ച് ലീഗ് ഉള്‍പ്പെടെ പതിനേഴു കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 188 മത്സരങ്ങളില്‍ നിന്നും 55 ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനാൽ താരം പ്രീമിയര്‍ ലീഗിനെ തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button