Latest NewsIndiaNews

ഹിജാബ് വിവാദം: ഉഡുപ്പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, സംഘർഷങ്ങളിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തും

നേരത്തെ ബംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു.

ബംഗളൂരു: ഹിജാബ് – കാവി ഷാൾ വിവാദം തുടരുന്നതിനിടെ ഉഡുപ്പിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ എല്ലാ ഹൈസ്കൂൾ പരിസരങ്ങളിലും നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു. ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളുടെ 200 മീറ്റർ പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Also read: ലൈംഗിക – ഗാർഹിക പീഡനം ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും: പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്തി സിപിഎം

ജില്ലാ പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണർ (ജില്ലാ കളക്ടര്‍) ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിൽ പ്രതിഷേധങ്ങളും, പ്രകടനങ്ങളും, മുദ്രാവാക്യം വിളികളും, പ്രസംഗങ്ങളും കർശനമായി വിലക്കിയിരിക്കുകയാണ്. നേരത്തെ ബംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. ബംഗളൂരുവിൽ ഫെബ്രുവരി 22 വരെയാണ് സ്‌കൂൾ – കോളേജ് പരിസരത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഹിജാബ് സംഘർഷങ്ങളിൽ കർണാടക സർക്കാർ വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിമാരാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. സംഘർഷങ്ങളിലെ പ്രതിഷേധിച്ചവരുടെയും സംഘടനകളുടെയും പങ്ക് പരിശോധിച്ചു വരികയാണ്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button