Latest NewsFootballNewsSports

യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും: പിഎസ്ജിയും സിറ്റിയും ഇന്നിറങ്ങും

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സ്പാനിഷ് ലീഗ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. സൂപ്പർതാരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ടതിന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരെ കളിക്കാനിറങ്ങുന്നത്.

റയലിന്റെ ആശങ്കയും പിഎസ്ജിയുടെ പ്രതീക്ഷയും മെസിയിലാണ്. പിഎസ്ജിയിലെ തുടക്കം മങ്ങിയെങ്കിലും അവസാന രണ്ടുമത്സരങ്ങളിലെ മെസിയുടെ പ്രകടനം ആരാധകര്‍ക്കും ആത്മവിശ്വാസം നൽകുന്നു. പരിക്കില്‍ നിന്ന് പൂര്‍ണായി മുക്തരാകാത്ത നെയ്മറും സെര്‍ജിയോ റാമോസും പിഎസ്ജി നിരയിലുണ്ടാവില്ല. കരീം ബെന്‍സേമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയും പരിക്കുമാറിയെത്തിയ ആശ്വാസത്തിലാണ് റയല്‍.

Read Also:- ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

പിഎസ്ജിയെപ്പോലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്‌പോര്‍ട്ടിംഗിന്റെ മൈതാനത്ത് ആദ്യപാദ പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ വീണ സിറ്റി ഇത്തവണ കിരീടം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്. പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളും ടീം കോമ്പിനേഷനും കൂടിയാവുമ്പോള്‍ സിറ്റിയെ തടുത്തുനിര്‍ത്തുക സ്‌പോര്‍ട്ടിംഗിന് അത്ര എളുപ്പമാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button