ErnakulamKeralaNattuvarthaLatest NewsNews

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു

ഫെബ്രുവരി 12 നാണ് സി.പി.എം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെയാണ് ദീപു മരിച്ചത്.

കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പൊലീസ് നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുത്തു. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് പൊലീസ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസിൽ സി.പി.എം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also read: പത്തനംതിട്ടയിൽ സി.പി.എം – സി.പി.ഐ സംഘർഷം രൂക്ഷം: എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിച്ച് സി.പി.ഐ

ഫെബ്രുവരി 12 നാണ് സി.പി.എം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെയാണ് ദീപു മരിച്ചത്. ഇന്ന് ദീപുവിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്തുന്നത്.

ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. വൈകീട്ട് 3 മണിക്ക് മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം വീട്ടിൽ എത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്‌മശാനത്തിൽ സംസ്കാരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button