KeralaLatest NewsNews

‘വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ?’: എച്ച്ആര്‍ഡിഎസിനെതിരെ എം.വി ജയരാജൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ എന്‍ജിഒ എച്ച്ആര്‍ഡിഎസിനെതിരെ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വര്‍ണ്ണം കടത്താനാണോ വിവാദ വനിതയെ നിയമിച്ചതെന്ന് ജയരാജന്‍ ചോദിച്ചു. മോദിയുടെ ചിത്രത്തിന് കീഴില്‍ വെച്ച് സ്വപ്‌നയ്ക്ക് ജോലി നൽകിയെന്ന വാര്‍ത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

മോഡിയുടെ ചിത്രത്തിന് കീഴിൽ വെച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് സംഘപരിവാർ എൻ.ജി.ഒ. സംഘടനയുടെ ഉയർന്ന പദവിയിൽ ജോലിനൽകിയെന്ന വാർത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണ്. സർക്കാറിന്റെ ഐ.ടി. സംരംഭസ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലിലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ.

Read Also  :  വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ തെറ്റ്, എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലൻ: സുഭാഷ് വാസു

അവരോട് ഒരൊറ്റ ചോദ്യം- സംഘപരിവാർ എൻ.ജി.ഒ. സംഘടനയ്ക്ക് ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയക്ടറായി വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വർണ്ണം കടത്താനാണോ? ഡൽഹിയിലാണ് ജോലി നൽകിയത്. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ നിർദ്ദേശാനുസരണം ബിജെപി ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ മറുപടി തയ്യാറാക്കി കൊടുത്തത് കേരളം മറന്നിട്ടില്ല. ബിജെപി നേതൃത്വവുമായി വിവാദ വനിതയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. സാമൂഹികരംഗത്തെ സേവനം പരിഗണിച്ചാണ് ജോലിനൽകിയത് എന്നാണ് ആർഎസ്എസ് നേതാക്കളുടെ പ്രതികരണം.

Read Also  :   ഐഎഎസ് ഉദ്യോഗസ്ഥനായും അഭിഭാഷകനായും വരെ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: 4 വർഷം കൊണ്ട് മാത്രം വിവാഹം കഴിച്ചത് 25 പേരെ

ബിജെപിക്ക് അകത്ത് തന്നെ ഈ നിയമനം വിവാദമായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. എച്ച്.ആർ.ഡി.എസ്. എന്ന സ്ഥാപനത്തിന്റെ മുൻകാലതട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വർണ്ണക്കടത്തിലുള്ള മുൻപരിചയം വെച്ചാണോ ഈ ജോലി പ്രതിക്ക് നൽകിയത് എന്ന ചോദ്യത്തിന് ഇവർ മറുപടി പറഞ്ഞേ തീരൂ.

എം.വി. ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button