AgricultureKeralaLatest NewsNews

ജൈവ പച്ചക്കറിക്കൃഷിയിൽ നേട്ടം കൊയ്ത് ഒരു സ്പെഷൽ സ്കൂൾ

ഇടുക്കി: ജൈവ പച്ചക്കറിക്കൃഷിയിൽ തുടർച്ചയായി വിജയം കൊയ്യുകയാണ് ഇടുക്കി അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ. ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ കൃഷി നടത്തുന്നത്. സ്കൂളിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് പച്ചക്കറിക്കൃഷി. കാബേജ്, വഴുതന, വിവിധയിനം ബീൻസ്, മുരിങ്ങ, തക്കാളി, മുളക്, വാഴ, വള്ളിപ്പയർ, കുറ്റിപ്പയർ, ചീര എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. കൂടാതെ,വിവിധയിനം പ്ലാവ്, തെങ്ങ് എന്നിവയും ഇവിടെയുണ്ട്.

Read Also  :  ‘ഒരു ഊബർ എങ്കിലും കൊടുത്ത് അതിയാനെ എയർപോർട്ടിൽ എത്തിക്കൂ, ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ’

പച്ചക്കറികൾ കൂടുതലായി സ്കൂൾ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. മിച്ചം വരുന്നത് കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത് ഭിന്നശേഷി കുട്ടികൾ നടത്തുന്ന സ്വയംതൊഴിൽ സംരംഭ സ്ഥാപനത്തിൽ എത്തിച്ച് വിൽപന നടത്തുന്നുമുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി ജോസുമാണ് കൃഷിക്കുള്ള മാർഗ നിർദേശങ്ങൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button