Latest NewsNewsLife StyleHealth & Fitness

വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ അറിയാം

വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്‌റൂമിലെ ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, വീടിനുള്ളില്‍ തന്നെ ഇവയ്ക്കുള്ള പ്രതിവിധികളുമുണ്ട്. വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാക്റ്റീരിയകളെ ഇല്ലാതാക്കി ദുര്‍ഗന്ധം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് വോഡ്ക. ദുര്‍ഗന്ധമുള്ള കാര്‍പെറ്റിലോ മറ്റ് ഇടങ്ങളിലോ അല്‍പം വോഡ്ക തൂവാം. ഇതു വരണ്ടു പോകുന്നതോടൊപ്പം ദുര്‍ഗന്ധവും ഇല്ലാതാകും. കാര്‍പെറ്റില്‍ നിന്നും ബെഡ്ഷീറ്റുകളില്‍ നിന്നുമുള്ള ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഇവയില്‍ ബേക്കിങ് സോഡ ഇടാം. ശേഷം ഇവ വൃത്തിയാക്കാം.

Read Also : യുക്രെയ്ൻ വിഷയത്തിൽ മോ​ദിയുമായി ചർച്ച നടത്താൻ തയ്യാർ, ഇന്ത്യയുടെ നിലപാട് സ്വാ​ഗതം ചെയ്ത് റഷ്യ

ബാത്ത്‌റൂം വൃത്തിയാക്കലാണ് പലര്‍ക്കും പ്രയാസമായി തോന്നുന്നത്. വിനാഗിരിയും ബേക്കിങ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് കഴുകുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാനും ബാത്ത്‌റൂം വൃത്തിയാകാനും സഹായിക്കും.

അടുക്കളയിലെ സിങ്കിലെ കറുത്ത കറയും തുരുമ്പും കളയാന്‍, ബോറെക്‌സും നാരങ്ങാ നീരും കൊണ്ട് മിശ്രിതം ഉണ്ടാക്കി സിങ്ക് ഉരച്ച് കഴുകുക. അതുപോലെ തന്നെ, സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടീസ്പൂണ്‍ ബേക്കിങ് സോഡ സിങ്കിലിടുക. ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ച് വൃത്തിയാക്കാം.

മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ചൂടുവെള്ളവും വിനാഗിരിയും ചേര്‍ത്ത് കഴുകാം. കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ അല്പം വിനാഗരിയില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് തുടച്ചാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button