MalappuramKeralaNattuvarthaLatest NewsNews

കഞ്ചാവും മയക്കുമരുന്നും പിടികൂടിയ സംഭവം : ഒ​രാ​ൾ കൂ​ടി പിടിയിൽ

നി​ല​മ്പൂ​ർ കാ​ളി​കാ​വ് ചെ​ങ്കോ​ട് സ്വ​ദേ​ശി തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ഗു​ണ്ടു​റാ​വു മു​ത്തു എ​ന്നു വി​ളി​ക്കു​ന്ന സൈ​ഫു​ദീ​നെ (34) യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ കൂ​റ്റ​മ്പാറ​യി​ൽ നി​ന്നു എ​ക്സൈ​സ് ക​ഞ്ചാ​വും മയക്കുമരുന്നും പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റിൽ. നി​ല​മ്പൂ​ർ കാ​ളി​കാ​വ് ചെ​ങ്കോ​ട് സ്വ​ദേ​ശി തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ഗു​ണ്ടു​റാ​വു മു​ത്തു എ​ന്നു വി​ളി​ക്കു​ന്ന സൈ​ഫു​ദീ​നെ (34) യാ​ണ് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ. ബൈ​ജു​വും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : കഴിഞ്ഞ മണിക്കൂറുകളിൽ മരണത്തിന് കീഴടങ്ങിയത് ഒരു കുട്ടി ഉൾപ്പെടെ 23 പേർ: 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ

181 ​കി​ലോ​ഗ്രാം ക​ഞ്ചാ​വും ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2021 സെ​പ്തം​ബ​ർ 17-ന് ആണ് കേസിനാസ്പദമായ സംഭവം. ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നു ക​ഞ്ചാ​വ് കൊ​ണ്ടു​ വ​രു​ന്ന​തി​നാ​യി പ​ണം മു​ട​ക്കി​യത് സൈ​ഫു​ദീനായിരുന്നു. നേ​ര​ത്തേ, ഗൂ​ഢ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ ഈ ​കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സൈ​ഫു​ദീ​ൻ. 2020 ഡി​സം​ബ​റി​ൽ 14 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ കാ​ളി​കാ​വ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button