KollamLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ് : പ്രതിക്ക് മൂ​ന്ന​ര വ​ർ​ഷം ത​ട​വും പിഴയും

കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടി.​ബി. ഫ​സീ​ല ആ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്

കൊ​ല്ലം: വ​യോ​ധി​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ മി​ന്ന​ൽ ഗി​രീ​ഷ് എ​ന്ന ഗി​രീ​ഷി​ന്​ മൂ​ന്ന​ര വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടി.​ബി. ഫ​സീ​ല ആ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

2021 ജ​നു​വ​രി 14-ന്​ ശ​ക്തി​കു​ള​ങ്ങ​ര സു​നാ​മി ഫ്ലാ​റ്റി​നു​ മു​ന്നി​ലെ ജ​ങ്​​ഷ​നി​ൽ വെ​ച്ചാണ് കേസിനാസ്പദമായ സംഭവം. മ​ക​ര പൊ​ങ്കാ​ല അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത്​ ത​ട​യാ​ൻ നോ​ക്കി​യ​തി​നാ​ണ്​ സു​രേ​ന്ദ്ര​ൻ എ​ന്ന വ​യോ​ധി​ക​നെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണിയാൾ.

Read Also : റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി

ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നീ​ഷ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ കേ​സി​ൽ, പ്രോ​സി​ക്യൂ​ഷ​നു ​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ, അ​ഡ്വ. എ​സ്. ശാ​ലി​നി എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി​യാ​യി സി.​പി.​ഒ വൈ. ​അ​ജി​ത് ദാ​സും ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button