Latest NewsUAENewsInternationalGulf

വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല: ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ്. യാത്ര ചെയ്യുന്ന തീയതിയ്ക്ക് ഒരുമാസത്തിനിടയിൽ കോവിഡ് രോഗമുക്തി നേടിയവർക്കും 16 വയസിന് താഴെ പ്രായമുള്ള യാത്രികർക്കും പിസിആർ പരിശോധന ആവശ്യമില്ല.

Read Also: ബാറുകള്‍ 11 മണിവരെ, പൊതുപരിപാടികളില്‍ 1500 പേര്‍; കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേരളം

വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അബുദാബിയിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്ക് ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് പിസിആർ ആവശ്യമെങ്കിൽ അത് കരുതേണ്ടതാണെന്നും ഇത്തിഹാദ് എയർവേയ്‌സ് നിർദ്ദേശിച്ചു.

Read Also: ഉക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് പി. കെ ഫിറോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button