Latest NewsIndiaInternational

പാകിസ്ഥാൻ വിദ്യാർത്ഥികൾ ഉക്രൈനിൽ വ്യാപക മോഷണം: ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫീസടക്കാൻ വെച്ച ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചു

പാകിസ്ഥാന് പുറമെ, നൈജീരിയയിലെ വിദ്യാർത്ഥികളും സമാനമായ മോഷണങ്ങൾ നടത്തുന്നുണ്ട്.

ഗാന്ധിനഗർ: ഉക്രെയ്നിൽ പഠിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, പാകിസ്ഥാൻ വിദ്യാർത്ഥികൾക്കെതിരെ തിങ്കളാഴ്ച സംസ്ഥാന റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദിയുടെ അടുത്ത് പരാതിയുമായെത്തി. ഉക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ പാകിസ്ഥാൻ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടൽ നേരിടുന്നതിനാൽ ഗുജറാത്തിലേക്ക് തങ്ങളുടെ കുട്ടികൾ എത്രയും വേഗം മടങ്ങുന്നത് ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുകയും ചെയ്തു.

പാകിസ്ഥാൻ വിദ്യാർത്ഥികൾ, ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫീസടക്കാൻ വെച്ചിരുന്ന ലക്ഷക്കണക്കിന് രൂപ മോഷ്ടിക്കുന്നതായാണ് പരാതി. മാതാപിതാക്കളുടെ വേദന തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് സംസ്ഥാന റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി കമൽ ദയാനിയെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിദ്യാർഥികളുടെ വിവരങ്ങൾ അടിയന്തരമായി കേന്ദ്രസർക്കാരിന് അയയ്‌ക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

പാകിസ്ഥാന് പുറമെ, നൈജീരിയയിലെ വിദ്യാർത്ഥികളും സമാനമായ മോഷണങ്ങൾ നടത്തുന്നുണ്ട്. സുരക്ഷിതമായി ഇവിടെ നിന്ന് പുറത്തുകടക്കുക എന്നതാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും വലിയ ബുദ്ധിമുട്ട്. യുക്രെയ്നിൽ കുടുങ്ങിയ നിരവധി വിദ്യാർത്ഥികൾ അതിർത്തിയിൽ എത്താനുള്ള ശ്രമത്തിലാണ്. ഇവരെയാണ് പാക് പൗരന്മാർ പീഡിപ്പിക്കുന്നതും , കൊള്ളയടിക്കുന്നതും.

പണം മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ഏറ്റുമുട്ടലും ഉണ്ടായി. പല ഇന്ത്യൻ വിദ്യാർത്ഥികളുടെയും പക്കൽ ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെയുണ്ട്. മാർച്ചിൽ ഫീസടയ്‌ക്കാനായി ഇവർ കരുതി വച്ച പണമാണ് പാക് പൗരന്മാരുടെ ലക്ഷ്യം.  പീഡനത്തിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് കേന്ദ്രസർക്കാരിന് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button