KeralaLatest NewsNews

‘യുക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്മാറി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’: സീതാറാം യെച്ചൂരി

രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ റഷ്യ, യുക്രൈനുമായി യുദ്ധം ചെയ്യുന്നത്. യുദ്ധം പ്രശ്‌ന പരിഹാരമല്ല.

കൊച്ചി: യുക്രൈൻ- റഷ്യൻ യുദ്ധത്തിൽ പ്രതികരിച്ച് സി.പി.എം ജനല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്മാറി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാറ്റോയെ കിഴക്കോട്ട് വ്യാപിപ്പിക്കില്ല എന്ന ഉറപ്പ് 1990 ല്‍ ജര്‍മ്മന്‍ ഏകീകരണത്തിന്റെ സമയത്ത് അമേരിക്ക അന്നത്തെ സോവിയറ്റ് യൂണിയന് നല്‍കിയതാണ്. എന്നാൽ, പിന്നീട് ഈയുറപ്പ് ലംഘിക്കപ്പെട്ടു. ജോര്‍ജ്ജിയയും യുക്രൈനും ഒഴിച്ചുള്ള റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന രാജ്യങ്ങളെ നാറ്റോയുടെ ഭാഗമാക്കി’- യെച്ചൂരി പറഞ്ഞു.

Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

‘രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ റഷ്യ, യുക്രൈനുമായി യുദ്ധം ചെയ്യുന്നത്. യുദ്ധം പ്രശ്‌ന പരിഹാരമല്ല. അതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിനായി നയന്ത്രതല പരിഹാരത്തിന് റഷ്യ തയ്യാറാവുകയാണ് വേണ്ടത്’- സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button