
തളിപ്പറമ്പ് : ബിരിയാണി മാറി നല്‍കിയതിന് ഹോട്ടലില്‍ സംഘര്‍ഷം. മൂന്നുപേർക്ക് പരിക്കേറ്റു. വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Read Also : ‘ഞങ്ങൾ ഇന്ത്യൻസ് അല്ല മലയാളികൾ’ ആണെന്ന് മാധ്യമങ്ങളോട് ഉക്രൈനിൽ നിന്ന് വിദ്യാർത്ഥിനി: രൂക്ഷ വിമർശനം
ഹോട്ടലിലെത്തിയ ഒരാള്‍ വെജ്ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍, കഴിക്കാനായി വിളമ്പുന്നതിനിടെയിലാണ് ചിക്കന്‍ ബിരിയാണി ആണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ തര്‍ക്കമായി.
സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തിയത്. ഹോട്ടലുടമയുടെ ഭാഗത്താണ് വീഴ്‌ച്ച ഉണ്ടായത്.
Post Your Comments