Latest NewsFootballNewsInternationalSports

ഉക്രൈനിലെ കുട്ടികള്‍ക്ക് സഹായവുമായി യുവേഫ

പാരീസ്: യുദ്ധക്കെടുതിയില്‍ വിഷമിക്കുന്ന ഉക്രൈനിലേയും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയ കുട്ടികള്‍ക്കും ഒരു ദശലക്ഷം യൂറോ സഹായവുമായി യുവേഫ. മൊള്‍ഡോവ ഫുട്‌ബോള്‍ അസോസിയേഷനിലൂടെയാണ് യുവേഫ ഫണ്ട് കുട്ടികള്‍ക്കായി ചെലവഴിക്കുക. മാത്രമല്ല, ഉക്രൈനിലെ കുട്ടികള്‍ക്കുള്ള ആശുപത്രികളില്‍ മരുന്നടക്കമുള്ള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യും.

കുട്ടികള്‍ക്കുള്ള യുവേഫ ഫൗണ്ടേഷന്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇത്തരത്തില്‍ സഹായമെത്തിക്കാന്‍ വേണ്ടിയും രൂപീകൃതമായതാണ്. ആരോഗ്യം, വിദ്യഭ്യാസം, കായികം തുടങ്ങീ സകല മേഖലങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. 2015ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നിയമങ്ങള്‍ക്ക് കീഴിലാണ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.

Read Also:- ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളെ തരം താഴ്ത്തിയതായി റിപ്പോർട്ട്

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്‍റെയും അത്‌ലറ്റുകൾക്ക് വേള്‍ഡ് അത്‌ലറ്റിക്സ് വിലക്ക് ഏർപ്പെടുത്തി. വേള്‍ഡ് അത്‌ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ് അത്‌ലറ്റുകളെ വിലക്കാനുള്ള തിരുമാനമെടുത്തത്. റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഒഫീഷ്യലുകള്‍ക്കും ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും വിലക്ക് ബാധമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button