Latest NewsNewsInternational

റഷ്യയോട് യുദ്ധം ചെയ്യാൻ സാധാരണക്കാരും, ഉക്രൈനിൽ തിരിച്ചെത്തിയത് 66,224 പേർ: ലക്ഷ്യം, റഷ്യയെ തറപറ്റിക്കുക

കീവ്: റഷ്യയുടെ അധിനിവേശത്തെ അസാധാരണമായ രീതിയിലാണ് ഉക്രൈൻ പ്രതിരോധിക്കുന്നത്. റഷ്യൻ സൈന്യത്തിനെതിരെ ഉക്രേനിയന് സൈന്യത്തോടൊപ്പം, സാധാരണക്കാരും ആയുധമെടുത്ത് കഴിഞ്ഞു. തങ്ങളുടെ നാടിനായി, തെരുവിൽ പോരടിക്കുകയാണ് അവർ. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ്, ഉക്രൈനിലേക്ക് തിരിച്ച് വണ്ടി കയറുന്ന പൗരന്മാരുടെ കണക്കുകൾ. റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ 66,224 ഉക്രേനിയന്‍ പൗരന്മാർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതായി റിപ്പോർട്ടുകൾ.

Also Read:ഉക്രൈനിലെ നിരായുധരായ സാധാരണക്കാർ റഷ്യൻ സൈന്യത്തെ നേരിടുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് സൈന്യം: വീഡിയോ

ഇതിനിടെ, റഷ്യൻ അധിനിവേശത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്ന സാധാരണക്കാരെ റഷ്യൻ സംഘം ഭയപ്പെടുത്തുകയാണ്. നിരായുധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്തായിരുന്നു റഷ്യന്‍ പട്ടാളത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. നൂറുകണക്കിന് പൗരന്മാർ ആണ് റഷ്യയുടെ കടന്നു കയറ്റത്തിനെതിരേ, ഉക്രൈൻ പതാകയുമായി പ്രതിഷേധിക്കുന്നത്.

നേരത്തെ, ഉക്രൈനിലെ സാധാരണക്കാര്‍ക്ക് നേരെ റഷ്യ കൂടുതല്‍ ക്രൂരമായ രീതികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് വലിയ മനുഷ്യ ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി യു,എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്ത് വന്നിരുന്നു. തങ്ങളുടെ ഭാവിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തീവ്രമായി പോരാടുന്ന 45 ദശലക്ഷം ആളുകളെ റഷ്യക്ക് കീഴ്പ്പെടുത്താൻ കഴിയില്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button