Latest NewsNewsInternational

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി യുക്രൈന്‍

കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ രാജ്യങ്ങളുടെ സഹായം തേടി യുക്രൈന്‍.
റഷ്യ നടത്തുന്ന ആക്രമണം നിർത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അഭ്യർത്ഥിച്ചു. ശനിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also  :  ഉക്രൈനിൽ വിദ്യാർത്ഥികൾക്കും അഭയാർത്ഥികൾക്കും അവശ്യസാധനങ്ങൾ വിതരണം ചെയ്ത് അമൃതാനന്ദമയീമഠം വൊളന്റിയർമാർ

‘യുദ്ധം അവസാനിക്കുന്നത് എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകും. യുക്രൈനയിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല താറുമാറാകും. ഇത് ആഗോള ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ടാകും. അതുകൊണ്ട് തന്നെ, യുദ്ധം നിര്‍ത്തുന്നതാണ് എല്ലാവർക്കും നല്ലത്. യുദ്ധം എല്ലാവരുടെയും താല്‍പ്പര്യത്തിന് എതിരാണെന്ന്
പുടിനെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ ഉള്‍പ്പെടെ, റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങളും തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയിലെ സാധാരണ ജനം സമ്മര്‍ദം ചെലുത്തണം’- ദിമിത്രോ കുലേബ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button