Latest NewsUAENewsInternationalGulf

നിരോധിത ആയുധങ്ങളുടെ വിൽപ്പന: പ്രവാസികൾ അറസ്റ്റിൽ

അബുദാബി: നിരോധിത ആയുധങ്ങളുടെ വിൽപ്പന നടത്തിയ രണ്ടു പ്രവാസികൾ അറസ്റ്റിൽ. അബുദാബിയിലാണ് സംഭവം. അൽദഫ്ര മേഖലയിൽ നിന്നാണ് പ്രവാസികൾ പിടിയിലായതെന്ന് അബുദാബി പോലീസ് അറിയിച്ചു. വെട്ടുകത്തി, കോടാലി, മഴു തുടങ്ങി ഒട്ടേറെ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരാണ് അറസ്റ്റിലായത്.

Read Also: നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി എന്നത് ആഘോഷിക്കുന്നവർ അറിയാൻ അഡ്വ ശ്രീജിത്ത്‌ പെരുമന പറയുന്നു

കള്ളക്കടത്ത് സാധനങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അബുദാബി പോലീസ് പ്രതികളെ പിടികൂടിയത്. പൊതുസുരക്ഷയ്ക്കു ഭീഷണിയായേക്കാവുന്ന വസ്തുക്കളുടെ നിയമ വിരുദ്ധ വിൽപന സംബന്ധിച്ച് സൂചന ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read Also: ‘ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും’: അഞ്ജു പാർവതിയുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button