Latest NewsNewsFootballSports

ഐഎസ്എല്ലില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് ജംഷഡ്പൂര്‍ എഫ്സിയ്ക്ക്: സെമി ഫൈനല്‍ ലൈനപ്പായി

മുംബൈ: ഐഎസ്എല്ലില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് ജംഷഡ്പൂര്‍ എഫ്സിയ്ക്ക്. എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനൊപ്പം, ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും കരസ്ഥമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയില്‍ റിത്വിക് ദാസാണ് (56) ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്.

ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത നേടാനും ജംഷഡ്പൂരിനായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്. നേരത്തെ, പ്ലേ ഓഫ് ഉറപ്പിച്ച എടികെ 37 പോയന്റുമായി മൂന്നാം സ്ഥാനത്തായപ്പോള്‍ ഗോള്‍ ശരാശരിയില്‍ ഹൈദരാബാദ് എഫ്സി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Read Also:- ഷെയ്ന്‍ വോണ്‍ എക്കാലത്തെയും മികച്ച സ്പിന്നറല്ല: സുനില്‍ ഗവാസ്കര്‍

അതേസമയം, ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ജംഷഡ്പൂരിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യ പാദ സെമി. 15നും 16നും രണ്ടാം പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button