ErnakulamLatest NewsKeralaNattuvarthaNews

നമ്പർ 18 ഹോട്ടലിലെ പോക്സോ കേസ്: റോയി വയലാട്ടിലിന്റെയും സൈജു തങ്കച്ചന്റെയും ഹർജി തള്ളി, അഞ്ജലിക്ക് മുൻ‌കൂർ ജാമ്യം കിട്ടി

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച്, ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ, ആദ്യ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തളളി. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിൽ, രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹ‍ർജികളാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. അതേസമയം, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.

Also read: ഉക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ച് കർണാടക മുഖ്യമന്ത്രി

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച്, ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. ആദ്യ രണ്ട് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി എടുത്തത്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും, സൈജു തങ്കച്ചനും പ്രതിപട്ടികയിലുണ്ട്.

തങ്ങൾക്ക് എതിരായ പരാതി ഭീഷണിയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ ആരോപിച്ചു. സംഭവം നടന്ന് 3 മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത്. അതിന്റെ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു. എന്നാൽ, ഇത് കണക്കിലെടുക്കാതിരുന്ന കോടതി, പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button