ErnakulamKeralaNattuvarthaLatest NewsNews

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ

ചെമ്പുമുക്കിനു സമീപം റോസ് വില്ലയിൽ കെവിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്

കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ചെമ്പുമുക്കിനു സമീപം റോസ് വില്ലയിൽ കെവിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്.

അഡ്വക്കറ്റ് കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിലെ പ്രതിയെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ അഡ്വക്കറ്റ് കമ്മീഷന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്‍റെ ഹാളിൽ വെച്ച് കെവിൻ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

Read Also : പ​ശു​ക്ക​ളെ വെ​ടി​വെ​ച്ചു​ കൊ​ന്ന് മാം​സം ക​ട​ത്തൽ : മൃഗവേട്ടക്ക് സ്ഫോടകവസ്തുക്കൾ നൽകിയ ആൾ അറസ്റ്റിൽ

2016-ൽ എസ്.ബി.ഐയുടെ എസ്.എം.ഇ ശാഖയിൽ നിന്ന് ബിസിനസ് ആവശ്യത്തിന് ഇവർ വൻതുകയുടെ വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ജപ്തി ചെയ്യാൻ തീരുമാനിച്ചത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം, ഡെപ്യൂട്ടി കമ്മീഷണർ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button