Latest NewsNewsInternational

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം: സുമിയടക്കം 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ് രംഗത്തെത്തി.

റിഷഫ്: യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായി സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. ഇന്ത്യൻ എംബസിയിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സുമിയിലെ വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

Read Also: റഷ്യക്കെതിരെ ന്യൂസിലാന്‍ഡ് : പുടിന്‍ ഉള്‍പ്പെടെ നൂറോളം നേതാക്കള്‍ക്കെതിരെ ഉപരോധം

അതേസമയം, റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ് രംഗത്തെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുള്‍പ്പടെയുള്ള റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തി. പുടിന്‍, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ തുടങ്ങി നൂറോളം റഷ്യന്‍ നേതാക്കള്‍ക്ക് രാജ്യം ഉപരോധം ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button