KeralaLatest NewsNews

‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ’: വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്

കെ റെയില്‍ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കാസര്‍കോട് നാട്ടുകാര്‍ തടഞ്ഞിരുന്നു.

ചെങ്ങന്നൂര്‍: വിവാദമായ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്. തിരുച്ചിറപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വികാരി ഫാദര്‍ മാത്യു വര്‍ഗീസിനെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്.

‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ. ഇവിടെ കല്ലിടാന്‍ സമ്മതിക്കില്ല,’ എന്ന് ഫാദര്‍ പൊലീസുകാരോട് പറയുന്നുണ്ട്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ദിവസമാണ് കെ റെയില്‍ കല്ലിടലിനെ മാത്യു വര്‍ഗീസ് തടഞ്ഞത്.

Read Also: പ്രധാനമന്ത്രി മോദിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഈ നൂറ്റാണ്ടിന്റെ ഭാഗധേയം തീരുമാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

അതേസമയം, കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. കെ റെയില്‍ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കാസര്‍കോട് നാട്ടുകാര്‍ തടഞ്ഞിരുന്നു. സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button