Latest NewsNewsInternational

‘റഷ്യയ്ക്ക് സഹായം നൽകാൻ നിക്കണ്ട, പണി കിട്ടും’: ചൈനയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്

ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും ഇതേസമയം തന്നെ. ഫെബ്രുവരി 22 മുതലാണ് അമേരിക്കയും ബ്രിട്ടണും മറ്റു സഖ്യരാഷ്ട്രങ്ങളും ഉപരോധം ആരംഭിച്ചത്. റഷ്യ ഉക്രൈനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ ഉപരോധം വർധിപ്പിക്കുകയാണ് ചെയ്തത്. വിവിധ തരത്തിലുള്ള 5,532 ഉപരോധങ്ങള്‍ റഷ്യയ്ക്കുമേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തിൽ, റഷ്യയെ സഹായിക്കാൻ ശ്രമിച്ചാൽ ചൈന അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് യു.എസിന്റെ മുന്നറിയിപ്പ്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ആണ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read:‘മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾക്ക് എന്തിനാണ്’: ബസ് കൺസെഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് എ.ഐ.വൈ.എഫ്

റഷ്യയുടെ ഉക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, മോസ്കോ ചൈനയിൽ നിന്ന് സൈനിക ഉപകരണങ്ങളും പിന്തുണയും തേടിയതായി യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തെവിടെയും ഏത് രാജ്യത്തു നിന്നും, ഈ സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് റഷ്യയ്ക്ക് ഒരു ജീവനാഡി ഉണ്ടാകാൻ തങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിലുള്ള ഉപരോധങ്ങൾ റഷ്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറുകണിക്കിന് ആഗോള കമ്പനികള്‍ റഷ്യയില്‍ നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. അവശ്യ വസ്തുക്കൾക്ക് എല്ലാം നല്ല വിലയാണ് റഷ്യയിൽ. റഷ്യ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വില ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button