Latest NewsNewsIndia

ഹിജാബ് വിലക്കിൽ വിധി ഇന്ന്: ബംഗളൂരുവിൽ ഒരാഴ്ച നിരോധനാജ്ഞ

കർണാടക: സംസ്ഥാനത്തെ സർക്കാർ കോളജുകളിലുള്ള ഹിജാബ് വിലക്കിൽ ഹൈക്കോടതി വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിലാണ് രാവിലെ 10.30ന് കർണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയുക.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ 21 വരെ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയാതായി കമ്മീഷണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button