ThrissurLatest NewsKeralaNattuvarthaNews

പോസ്റ്റ് മാറി കയറി : കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് പരിക്ക്

പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറിനാണ് (28) ഷോക്കേറ്റത്

കൊടുങ്ങല്ലൂർ: പോസ്റ്റ് മാറി കയറിയ കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കടിച്ചു വീണ് പരിക്ക്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറിനാണ് (28) ഷോക്കേറ്റത്.

തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ കെ-ഫോണിന്റെ കേബിൾ സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം. അബദ്ധവശാൽ വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിൽ കയറുകയായിരുന്നു. അപകടത്തെ തുടർന്ന്, താഴെ വീണു രണ്ടു കൈകളിലെയും എല്ലിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവം, സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും : കേന്ദ്രം

കൊടുങ്ങല്ലൂർ കിഴക്കേനടയിൽ ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്ത് കേബിൾ സ്ഥാപിക്കുന്നതിനായി ചില പോസ്റ്റുകളിൽ മാത്രമേ വൈദ്യുതി ഓഫ് ചെയ്തിരുന്നുള്ളൂ. എന്നാൽ വൈദ്യുതി ഇല്ലാതിരുന്ന പോസ്റ്റിന് പകരം വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിൽ അൻവർ കയറിയതിനെ തുടർന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

വീഴ്ചയിൽ കൈകുത്തി വീണതിനെ തുടർന്നാണ് യുവാവിന്‍റെ ഇരു കൈക്കും പൊട്ടൽ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button