Latest NewsNewsIndia

ഹിജാബ് ധരിക്കാതെ ഇനി കോളേജിലേക്കില്ല : തങ്ങളുടെ നിലപാടിലുറച്ച് നിന്ന് ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍

ബംഗളൂരു: ഹിജാബ് ധരിക്കാതെ ഇനി കോളേജില്‍ പോകില്ലെന്ന് നിര്‍ബന്ധം പിടിച്ച് ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നാലെ, വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഉടുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇവര്‍ പറഞ്ഞു.

READ ALSO :യുപി വീണ്ടും ക്ളീനാക്കി യോഗി : ഭൂമാഫിയ കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി സർക്കാർ

‘ഹിജാബ് ധരിക്കാതെ കോളേജില്‍ പഠിക്കാന്‍ പോകില്ല. നീതി ലഭിക്കും വരെ പോരാടും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും’, വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഇന്ന് തങ്ങള്‍ക്ക് ലഭിച്ചത് തികഞ്ഞ അനീതിയാണ്. നീതിന്യായ വ്യവസ്ഥയില്‍ വളരെ അധികം പ്രതീക്ഷയുണ്ടായിരുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഹിജാബ് മുസ്ലീം മതത്തിന്റെ പ്രധാനപ്പെട്ട ഒരു വശമാണ്. സ്ത്രീകള്‍ മുടിയും ശരീരഭാഗങ്ങളും മറയ്ക്കണമെന്ന് ഖുറാനില്‍ പറയുന്നുണ്ട്’, വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഖുറാനില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍, ഹിജാബ് ധരിക്കില്ലായിരുന്നുവെന്നും സമരം ചെയ്യില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ്, ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button