KeralaLatest NewsNewsIndia

ഹിജാബ് ഒഴികെ എല്ലാ മതചിഹ്നങ്ങളും ഇനി സ്കൂളുകളിൽ അനുവദിക്കും: കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ഒവൈസി

ലക്നൗ: ഹിജാബ് ഒഴികെയുള്ള എല്ലാ മതചിഹ്നങ്ങളും സ്‌കൂളുകളിൽ അനുവദിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി എംപി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയോട് വിയോജിച്ചത് പോലെ, കർണാടക ഹൈക്കോടതി വിധിയോടും വിയോജിക്കുന്നതായും കോടതിയോട് വിയോജിക്കുന്നത് തന്റെ അവകാശമാണെന്നും ഒവൈസി പറഞ്ഞു. ഏകത്വത്തിനും ഏകതയ്ക്കും വിപരീതമായി ബഹുസ്വരതയ്ക്കും വൈവിധ്യത്തിനും ഭരണഘടന ഊന്നൽ നൽകുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ തണലിൽ കഴിയുന്ന ഡൽഹിയിലെ ആപ് മാജിക്  പഞ്ചാബിൽ നടക്കാൻ സാധ്യത കുറവ്: കടത്തിൽ മുങ്ങി പഞ്ചാബ്

‘ഇനി സ്‌കൂളുകളിൽ ഹിജാബ് ഒഴികെയുള്ള എല്ലാ മതചിഹ്നങ്ങളും അനുവദിക്കും. പെൺകുട്ടികൾ സിന്ദൂരം ധരിച്ചാൽ സ്ഥാപനങ്ങൾ തടയരുതെന്ന് കർണാടകയിലെ ഒരു ബിജെപി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അച്ചടക്കം ഉറപ്പാക്കാൻ സ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുന്ന യോഗ്യതയുള്ള ഇടങ്ങൾ എന്ന് കോടതി പരാമർശിച്ചിരുന്നു. ജയിലുകൾ, സൈനിക ക്യാമ്പുകൾ, സ്കൂളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോടതിക്ക് എങ്ങനെയാണ് സ്കൂളുകളെ ജയിലുകളോട് താരതമ്യം ചെയ്യാൻ കഴിയുന്നത്. ഒവൈസി വ്യക്തമാക്കി.

‘പോലീസ് സ്റ്റേഷനുകളിൽ ദീപാവലി പൂജകൾ നടക്കുന്നില്ലേ? പോലീസ് സ്റ്റേഷൻ യോഗ്യതയുള്ള സ്ഥലമല്ലേ? എത്രയോ ജഡ്ജിമാർ തിലകം ധരിച്ച് കോടതിയിൽ വരാറുണ്ട്. അതൊരു പ്രശ്നമല്ലേ? അത്യാവശ്യമായ ആചാരം എന്താണെന്ന് കോടതി തീരുമാനിക്കുമോ? അതോ മത പണ്ഡിതന്മാരോ? ഹിജാബ് അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് ഒരു മൗലാനയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, എല്ലാ മൗലാനമാരുടെയും അഭിപ്രായം അറിയിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു,’ ഒവൈസി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button