Latest NewsNewsIndiaInternational

മിസൈൽ വീണ ദിവസം ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു: ബ്ലൂംബെര്‍ഗ് റിപ്പോർട്ട്

ന്യൂഡൽഹി: ഈ മാസം 9 ന് ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ അബദ്ധത്തിൽ പാകിസ്ഥാനില്‍ പതിച്ചിരുന്നു. ഇതിനു പിന്നാലെ, പകരത്തിന് പകരമായി പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇന്ത്യ ബോധപൂർവ്വം മിസൈൽ വിട്ടതാണെന്ന് കരുതിയാണ് പാകിസ്ഥാൻ പ്രത്യാക്രമണത്തിന് തയ്യാറെടുത്തത്. ഇതിനായി മിസൈലുകൾ പ്രയോഗിക്കാൻ തയ്യാറെടുത്തിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.

പ്രാഥമിക വിലയിരുത്തലിൽ, ഇപ്പോൾ തിരിച്ചടിച്ചാൽ കുഴപ്പമാകുമെന്ന് പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പ്രത്യാക്രമണത്തിനായുള്ള ശ്രമം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ഇന്ത്യൻ മിസൈൽ വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീണതിനാൽ, ആളപായമുണ്ടായിരുന്നുമില്ല. സിർസയിൽ നിന്നാണ് മിസൈൽ തൊടുത്തതെന്ന് പാക് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും, അംബാലയിൽ നിന്നാണ് ഇത് തൊടുത്തതെന്ന് ഇന്ത്യ വ്യക്തമാക്കി. മാനുഷികവും സാങ്കേതികവുമായ പിഴവാണ് കാരണമെന്നും വിലയിരുത്തൽ ഉണ്ട്.

Also Read:ചൈനയ്ക്ക് പിന്നാലെ ശ്വാസംമുട്ടി ദക്ഷിണ കൊറിയയും: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ

തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ (125 മൈൽ) വടക്കുള്ള അംബാല പട്ടണത്തിൽ നിന്ന് മാർച്ച് 9 ന് ആണ് ഇന്ത്യൻ മിസൈൽ പറന്നത്. യുദ്ധത്തിൽ ആക്രമണാത്മക നടപടിയെടുക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ പരിശോധിക്കാനുള്ള പതിവ് അഭ്യാസത്തിനിടെയായിരുന്നു അപകടം. അതേസമയം, ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തലത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിനെ അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button