Latest NewsNewsIndia

കസ്റ്റഡി മരണത്തില്‍ പ്രതിഷേധം: ബീഹാറില്‍ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പോലീസുകാരനെ കൊന്നു

പട്‌ന: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന്,പോലീസ് സ്‌റ്റേഷന് തീവെച്ച് ജനക്കൂട്ടം. ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലാണ് സംഭവം. ജനക്കൂട്ടത്തിന്റെ അക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒന്‍പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

അനിരുദ്ധ യാദവ് എന്ന 40-കാരനാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശനിയാഴ്ച കടന്നല്‍ കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം സംഘടിച്ചെത്തിയാണ് അക്രമം നടത്തിയത്.

Read Also  :  അടിമുടി പുതുമ: മന്ത്രിമാർക്ക് ടാർഗറ്റ് പ്രഖ്യാപിച്ച് ഭഗവന്ത് മൻ, പൂർത്തീകരിച്ചില്ലെങ്കിൽ ജനഹിതം പ്രകാരം പുറത്താക്കും

ഗുരുതര പരിക്കേറ്റ റാം ജതന്‍ റായ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button