Latest NewsNewsIndia

റോഡുകൾ നിറയെ കുഴി, ഗതാഗതക്കുരുക്ക്: ആറു വയസുകാരൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

ഹൈദരാബാദ്: ഗതാഗതക്കുരുക്കിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ആറു വയസുകാരൻ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നടന്ന സംഭവത്തിൽ, പലമനേർ പൊലീസ് സ്റ്റേഷനിലാണ് യുകെജി വിദ്യാർത്ഥിയായ കാർത്തിക് തന്‍റെ സ്‌കൂളിന് സമീപത്തുണ്ടായ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് പരാതി നൽകിയത്. ഗതാഗത പ്രശ്നങ്ങൾ ഉന്നയിച്ച് പൊലീസിനെ ചോദ്യം ചെയ്യുന്ന ആറ് വയസുകാരന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ തരംഗമായിരുന്നു.

കുഴി നിറഞ്ഞ റോഡുകളെക്കുറിച്ചും സ്കൂളിലേക്കുള്ള ഗതാഗതം ട്രാക്ടറുകൾ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് കാർത്തിക് പലമനേർ സർക്കിൾ ഇൻസ്‌പെക്ടർ എൻ ഭാസ്‌കറിനോട് പരാതിപ്പെട്ടത്. ഉടൻ സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കാർത്തിക് പൊലീസിനോട് ആവശ്യപ്പെട്ടു.

‘ചെറുപ്പക്കാരിയായ മുസ്ലിം പെണ്ണ് കാശ് കൊടുത്ത് സീറ്റ് വാങ്ങി’: എഎ അസീസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

അതേസമയം, പരാതി പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയ പൊലീസ് പരാതിയുമായെത്തിയ വിദ്യാർത്ഥിക്ക് മധുരപലഹാരങ്ങൾ നൽകി. ഇത്തരം പ്രശ്‌നങ്ങൾ നേരിടുമ്പോഴെല്ലാം തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ട്, പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഫോൺ നമ്പർ കാർത്തിക്കിന് നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button