Latest NewsIndiaBollywood

കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, എല്ലാവരും ദി കശ്മീർ ഫയൽസ് കാണണമെന്ന അഭ്യർത്ഥനയുമായി അമീർഖാൻ

ബോക്‌സോഫീസിൽ ചിത്രം വിജയിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അമീർഖാൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസിനെ പിന്തുണച്ച് നടൻ അമീർ ഖാൻ. തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്ലാവരും സിനിമ കാണണമെന്നും കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയമെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയെക്കുറിച്ചുള്ള ഖാന്റെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന്, അത് നമ്മുടെ ഹൃദയങ്ങളെ തകർക്കുന്ന ചരിത്രത്തിന്റെ ഭാഗമാണെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചാലും അത് അപലപനീയമാണെന്നുമായിരുന്നു ഖാന്റെ മറുപടി. ബോക്‌സോഫീസിൽ ചിത്രം വിജയിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അമീർഖാൻ കൂട്ടിച്ചേർത്തു.

1990-ൽ, താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഓഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

അതേസമയം, നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്നും, മുൻ ഭാര്യ കിരൺ റാവു രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ഇന്ത്യ വിടാൻ നിർദ്ദേശിച്ചതായും അമീർ ഖാൻ 2015-ൽ നടത്തിയ പരാമർശം വലിയ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വ്യത്യസ്ത പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button