CricketLatest NewsNewsSports

ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് പ്രീതി ഉപാല

മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ തന്റെ ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് സ്പോര്‍ട്സ് ആംഗറും കമന്റേറ്ററുമായ പ്രീതി ഉപാല. 10 ഫ്രാഞ്ചൈസികളിലെ ഇഷ്ട താരങ്ങളെയാണ് പ്രീതി തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും പ്രീതിയുടെ ഫേവറൈറ്റ് ലിസ്റ്റിലില്ല എന്നതാണ് ശ്രദ്ധേയം. ട്വിറ്ററിലൂടെയാണ് പ്രീതി ഈ ലിസ്റ്റ് പങ്കുവച്ചത്.

മുംബൈ ഇന്ത്യന്‍സില്‍ സൂര്യകുമാര്‍ യാദവാണ് പ്രീതിയുടെ ഇഷ്ടതാരം. സിഎസ്‌കെയില്‍ പ്രീതിയുടെ ഇഷ്ട താരം ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഡല്‍ഹിയിലെ പ്രിയപ്പെട്ട താരം ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് പന്ത് ഡിസിയെ നയിക്കാനൊരുങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ആര്‍ അശ്വിനാണ് പ്രീതിയുടെ ഫേവറൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചത്. കെകെആര്‍ നിരയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രീതി മുഖം കൊടുത്തില്ല. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് കെകെആറിലെ പ്രീതിയുടെ ഇഷ്ട താരം. അതുപോലെ തന്നെ, ഗുജറാത്ത് ടൈറ്റന്‍സില്‍ പ്രീതിയുടെ ഫേവറിറ്റ് അഫ്ഗിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്.

Read Also:- മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്!

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഫഫ് ഡുപ്ലെസി, ലഖ്‌നൗ ജയന്റ്‌സില്‍ രവി ബിഷ്‌ണോയ്, പഞ്ചാബ് നിരയില്‍ കാഗിസോ റബാഡ എന്നിവരാണ് പ്രീതിയുടെ ഇഷ്ട താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button