ErnakulamKeralaNattuvarthaLatest NewsNews

പുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി, പൊലീസുകാര്‍ക്ക് എതിരെ അന്വേഷണം

ആലുവ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട് മേപ്പാടി എസ്‌ഐ വിപിന്‍ എന്നിവര്‍ മോന്‍സനില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന്, വകുപ്പ് തല അന്വേഷണം നടത്തുന്നതിനായി ഡിജിപി അനില്‍കാന്താണ് ഉത്തരവിട്ടത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

അനന്ത് ലാലിന് ഒരുലക്ഷം രൂപയും വിപിന് 1,70,000 രൂപയും ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോന്‍സന്റെ സഹായിയും പോക്‌സോ കേസിലെ പ്രതിയുമായ ജോഷിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പൊലീസുകാര്‍ക്ക് പണം കൈമാറിയതെന്നാണ് കണ്ടെത്തൽ. മോന്‍സനില്‍ നിന്ന് പണം വാങ്ങിയതായി പൊലീസുകാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കടമായാണ് പണം വാങ്ങിയതെന്നാണ് മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button