KannurLatest NewsKeralaNattuvarthaNews

വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്ക്

കീ​ഴ്പള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​പി. പ്ര​കാ​ശ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​നോ​ജ്, വാ​ച്ച​ർ ഒ.​സി. ജി​ജോ എ​ന്നി​വ​ർ​ക്കാ​ണ് പരിക്കേറ്റത്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ ആക്രമണം. മൂ​ന്നു വ​ന​പാ​ല​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കീ​ഴ്പള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​പി. പ്ര​കാ​ശ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​നോ​ജ്, വാ​ച്ച​ർ ഒ.​സി. ജി​ജോ എ​ന്നി​വ​ർ​ക്കാ​ണ് പരിക്കേറ്റത്.

Read Also : ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്‌ലി

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ന്ന​തി​നി​ടെ കാ​ട്ടാ​ന വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തി​രി​ഞ്ഞോ​ടുകയായിരുന്നു. തുടർന്ന്, ആ​ന​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി തി​രി​ഞ്ഞോ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണാണ് പ​രി​ക്കേ​റ്റ​ത്.

ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ താ​ളി​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​നയി​റ​ങ്ങി എ​ന്ന് വി​വ​ര​മ​റി​ഞ്ഞ് കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ ന​രോ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഇ​വ​യെ തു​ര​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു വ​ന​പാ​ല​ക സം​ഘം. മൂ​ന്നാ​ന​ക​ളെ ക​ണ്ടെ​ത്തു​ക​യും ഇ​വ​യെ വ​ന​ത്തി​ലേ​ക്ക് തുരത്തുന്നതിനിടെ ഒരാന വനപാലകർക്ക് നേരെ തിരിഞ്ഞ് ആക്രമിക്കാൻ വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button