IdukkiKeralaNattuvarthaLatest NewsNews

കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കി : സ്വകാര്യ ഹോസ്റ്റലിന് നോട്ടീസ്

കിഴക്കേയറ്റത്ത് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രിയില്‍ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്

തൊടുപുഴ: കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി നഗരസഭാ ആരോഗ്യവിഭാഗം.കിഴക്കേയറ്റത്ത് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രിയില്‍ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്.

പ്രദേശത്താകെ ദുര്‍ഗന്ധം നിറഞ്ഞതിനെ തുടര്‍ന്ന്, സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വിവരം കൗണ്‍സിലര്‍ മുഹമ്മദ് അഫ്സലിനെ അറിയിക്കുകയായിരുന്നു. കൗണ്‍സിലര്‍ അറിയിച്ചതിനെ തുടര്‍ന്ന്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി. സതീശന്‍ എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also : അന്ത്യമുണ്ടാകുമോ? ആരെയും പേടിക്കാതെ അന്തിയുറങ്ങണം: മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം ഇന്ന്

ഇന്നലെ രാവിലെ തൊഴിലാളികളെ ഉപയോഗിച്ച്‌ ടാങ്ക് തുറന്നും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റലിന്റെ ടാങ്ക് നിറഞ്ഞ് മാലിന്യം ഓടയിലേക്കൊഴുകുന്നതാണെന്ന് വ്യക്തമാവുകയായിരുന്നു.

തുടര്‍ന്ന്, 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റല്‍ അധികൃതര്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ഹോസ്റ്റല്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button