Latest NewsNewsLife StyleHealth & Fitness

വഴുതനങ്ങ കഴിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളറിയാം

പച്ചക്കറികള്‍ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളേകുന്നു. ഓരോ തരം പച്ചക്കറിക്കുമുള്ള ഗുണങ്ങള്‍ ഓരോ തരത്തിലായിരിക്കും. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളറിയാം.

പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്ക്, അരിമ്പാറ- പാലുണ്ണി പോലുള്ള പ്രശ്നങ്ങള്‍, അണുബാധകള്‍, ഗ്യാസ്ട്രൈറ്റിസ്- സ്റ്റൊമറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കാന്‍ വഴുതനങ്ങയ്ക്കാവും.

വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ‘ഗ്ലൈക്കോള്‍- ആല്‍ക്കലൈഡ്സ്’, ‘ആന്റി ഓക്സിഡന്റ്’, ‘വൈറ്റമിന്‍’ എന്നിവയെല്ലാം ആരോഗ്യത്തിന് നല്ലതാണ്.

Read Also : കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു മികച്ച ഭക്ഷണമാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് ഗുണകരമാകുന്നത്. ഗര്‍ഭിണികള്‍ക്കും വഴുതനങ്ങ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ‘അയേണ്‍’ വിളര്‍ച്ചയെ തടയാൻ സഹായിക്കുന്നു.

വഴുതനങ്ങ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ‘ഫൈറ്റോന്യൂട്രിയന്റ്സ്’ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ബ്രെയിന്‍ ട്യൂമറിനെ ചെറിയൊരു പരിധി വരെ തടയാനും വഴുതനങ്ങക്ക് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button