Latest NewsNewsIndia

ഹർഷ വധക്കേസ്: ഭീകരതയുടെ കേരള മാതൃകയെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ച കൊലപാതകത്തിന്റെ അന്വേഷണം എൻ.ഐ.എക്ക്

ശിവമോഗ്ഗയിലെ സീഗാഹട്ടിയില്‍ തയ്യല്‍ കട നടത്തുകയായിരുന്ന 26 കാരനായ ഹർഷ ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

ബെം​ഗളൂരു: ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം ഇനി എൻ.ഐ.എ അന്വേഷിക്കും. കേസ് അന്വേഷണം സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ, കേസിൽ കർണാടക പൊലീസ് എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു.

Also read: റാഗിങ് പരാതികൾക്ക് പിന്നാലെ വാർഡന്മാരുടെ കൂട്ടരാജിയും: അച്ചടക്കലംഘനങ്ങളുടെ പേരിൽ പ്രശസ്തമായി കോഴിക്കോട് മെഡിക്കൽ കോളേജ്

ശിവമോഗ്ഗയിലെ സീഗാഹട്ടിയില്‍ തയ്യല്‍ കട നടത്തുകയായിരുന്ന 26 കാരനായ ഹർഷ ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. കാമത്ത് പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുകയായിരുന്ന ഹര്‍ഷയെ കാറിലെത്തിയ അഞ്ചംഗ സംഘം ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബജ്റംഗ് ദളിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്ക്ക് മുന്‍പും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹര്‍ഷ ബജ്റംഗ് ദളിൽ ‘പ്രകണ്ഡ സഹകാര്യദര്‍ശി’ എന്ന ചുമതല വഹിച്ചിരുന്നു.

ഹർഷയുടെ കൊലപാതകം കർണാടകയിൽ വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമായിരുന്നു. കൊലപാതകത്തെ ഭീകരതയുടെ കേരള മോഡലെന്ന് ബി.ജെ.പി യുവജന നേതാവ് തേജസ്വി സൂര്യ വിശേഷിപ്പിച്ചതും വിവാദത്തിന് വഴിവെച്ചു. ഹർഷയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ വിവാദ പ്രസ്താവന നടത്തിയത്. കർണാടകയിൽ വ്യാപകമാകുന്ന ഇസ്ലാമിക മതമൗലിക വാദത്തിന്റെ ഇരയാണ് ഹർഷയെന്ന് തേജസ്വി സൂര്യ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button