Latest NewsSaudi ArabiaNewsInternationalGulf

തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ്: വിശദീകരണവുമായി സൗദി

റിയാദ്: തവക്കൽന ആപ്പിലെ ആരോഗ്യ ഇൻഷുറൻസ് സ്റ്റാറ്റസ് സംബന്ധിച്ച് വിശദീകരണവുമായി സൗദി. വിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ചാണ് സൗദി വിശദീകരണം നൽകിയത്. ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് പോളിസി ഇല്ലാത്ത സന്ദർശകർക്കും, ഇൻഷുറൻസ് പോളിസി കാലാവധി അവസാനിച്ച സന്ദർശകർക്കുമാണ് തവക്കൽന ആപ്പിൽ ഇത്തരം സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്.

Read Also: നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്ക് അവധി: വിശദവിവരങ്ങൾ

വിദേശത്ത് നിന്ന് സൗദിയിലെത്തുന്ന സന്ദർശകർ സൗദിയിൽ തുടരുന്ന മുഴുവൻ കാലയളവിലേക്കും സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണെന്നും, ഈ ഇൻഷുറൻസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ആപ്പിൽ ഇത് രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

വിദേശത്ത് നിന്ന് എല്ലാ തരം വിസിറ്റ് വിസകളിലും സൗദിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ കോവിഡ് ചികിത്സാ പരിരക്ഷ ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button