CricketLatest NewsNewsSports

മൂന്നാം ടെസ്റ്റിൽ തകർപ്പൻ ജയം: ഓസ്ട്രേലിയക്ക് ടെസ്റ്റ് പരമ്പര

കറാച്ചി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാനെ 115 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയ 1-0ന് പരമ്പര സ്വന്തമാക്കിയത്. 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന മികച്ച നിലയിൽ ബാറ്റിംഗിനിറങ്ങിയെങ്കിലും 235 റണ്‍സിന് ഓള്‍ ഔട്ടായി.

അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമിന്‍സും ചേര്‍ന്നാണ് അവസാന ദിവസം പാകിസ്ഥാനെ തകർത്തത്ത്. സ്കോര്‍ ഓസ്ട്രേലിയ 391, 227-3, പാകിസ്ഥാന്‍ 268, 235. 22 വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. പാകിസ്ഥാനില്‍ ഓസ്ട്രേലിയയുടെ മൂന്നാം പരമ്പര നേട്ടമാണിത്.

Read Also:- സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍!

1959-60ല്‍ റിച്ചി ബെനാഡിന്‍റെ നേതൃത്വത്തിലും 1998-99ല്‍ മാര്‍ക്ക് ടെയ്‌ലറുടെ നേതൃത്വത്തിലുമായിരുന്നു ഓസ്ട്രേലിയയുടെ പരമ്പര നേട്ടങ്ങള്‍. 2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ചശേഷം ഏഷ്യയില്‍ ഓസീസിന്‍റെ ആദ്യ പരമ്പര നേട്ടവുമാണിത്. പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്ന് 301 റണ്‍സ് നേടി മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഓസീസിന്‍റെ ഉസ്മാന്‍ ഖവാജയാണ് പരമ്പരയിലെ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button