CricketLatest NewsNewsSports

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം

കൊളംബോ: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്ക് തകർപ്പൻ ജയം. ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക 246 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി. 508 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 261ന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും നാല് വിക്കറ്റ് നേടിയ രമേഷ് മെന്‍ഡിസുമാണ് പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 സമനിലയിൽ കലാശിച്ചു.

ഒന്നിന് 89 എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, 172 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. 81 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (49), മുഹമ്മദ് റിസ്‌വാന്‍ (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അബ്ദുള്ള ഷെഫീഖ് (16), ഫവാദ് ആലം (1), അഖ സല്‍മാന്‍ (4), മുഹമ്മദ് നവാസ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

Read Also:- ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയില്‍

നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ ധനഞ്ജയ ഡി സില്‍വയുടെ (109) സെഞ്ചുറിയാണ് ലങ്കയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ദിമുത് കരുണാരത്‌നെ (61) മികച്ച പ്രകടനം പുറത്തെടുത്തു. നവാസ്, യാസിര്‍ ഷാ എന്നിവര്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 378 ബാറ്റ് വീശിയ പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 231ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മെന്‍ഡിസും മൂന്ന് വിക്കറ്റ് നേടിയ ജയസൂര്യയുമാണ് പാകിസ്ഥാനെ ആദ്യ ഇന്നിംഗ്‌സിലും തകര്‍ത്തത്. സ്‌കോര്‍: ശ്രീലങ്ക 378, 360 & പാകിസ്ഥാന്‍ 231, 360/8.

shortlink

Related Articles

Post Your Comments

Related Articles


Back to top button